
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്റെ ഡ്രൈ റൺ വിജയകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്സിൻ വിതരണത്തെ സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കും. ഇന്നത്തെ ഡ്രൈ റണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചെറിയ മാറ്റങ്ങൾ വരുത്തുക
അതേസമയം, കൊവാക്സിന് അനുമതി നൽകുന്നത് സംബന്ധിച്ച് അറിയിക്കാൻ ഡിസിജിഐ നാളെ മാധ്യമങ്ങളെ കാണും. വാക്സിൻ അനുമതി സംബന്ധിച്ച് പ്രഖ്യാപനത്തിന് സാധ്യതയെന്നാണ് സൂചന. കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ ചെയ്തെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊവാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിക്കായി ഡി സി ജി ഐയോട് വിദഗ്ധ സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam