കൊവിഡ് വാക്സിന്‍ ലഭ്യതയെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന പറയുന്നത് ഇങ്ങനെ...

Web Desk   | Asianet News
Published : Oct 07, 2020, 11:19 AM ISTUpdated : Oct 07, 2020, 11:39 AM IST
കൊവിഡ് വാക്സിന്‍ ലഭ്യതയെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന പറയുന്നത് ഇങ്ങനെ...

Synopsis

വാക്സിൻ എത്തിക്കഴിഞ്ഞാൽ ലോകത്തെ എല്ലാവരിലേക്കും അതെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.


ജനീവ: കൊവിഡിനെതിരായ വാക്സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോ​ഗ്യ സംഘടന മേധാവി. രണ്ട് ദിവസ‍ം നീണ്ടുനിന്ന എക്സിക്യൂട്ടീവ് ബോർഡ് അവലോകന യോ​ഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ  ജനറൽ ടെഡ്രോസ് അഥാനോം ​ഗബ്രിയേസസ് ഇപ്രകാരം പറഞ്ഞത്. 'നമുക്ക് വാക്സിൻ അത്യാവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൽ കണ്ടെത്താൻ സാധ്യതയുണ്ട്. പ്രതീക്ഷയുണ്ട്.' അ​ദ്ദേഹം പറഞ്ഞു. 

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ ഫെസിലിറ്റി പ്രകാരം ഒമ്പത് വാക്സിനുകളുടെ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 200 കോടി വാക്സിൻ ഡോസുകൾ 2021 അവസാനത്തോടെ ലോകം മുഴുവനും എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാക്സിൻ എത്തിക്കഴിയുന്പോള്‍ ലോകത്തെ എല്ലാവരിലേക്കും അതെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യു.എസ് കമ്പനി ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, മോഡേണ, ഓക്സ്ഫഡ് - ആസ്ട്രാസെനക, ചൈനയുടെ സിനോഫാം തുടങ്ങിയ കൊവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ
ഭീകരമൊഡ്യൂൾ തകർത്ത് യുപി എടിഎസ്; നാല് യുവാക്കൾ പിടിയിൽ; റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കാൻ ലക്ഷ്യമിട്ടെന്ന് വിവരം