
ദില്ലി:കോൺഗ്രസുമായി വേദി പങ്കിട്ടാൽ എൽഡിഎഫിന്‍റെ രാഷ്ട്രീയ പോരാട്ടം ദുർബലപ്പെടുമെന്ന് സിപിഐ കരുതുന്നില്ലെന്ന് ബിനോയ് വിശ്വം എംപി . കേരളത്തിൽ ആയാലും ദേശീയതലത്തിൽ ആയാലും ബിജെപിയെ തോൽപ്പിക്കുകയാണ് പ്രധാനം. ഇന്ത്യ സഖ്യം രൂപീകരിച്ച എല്ലാ സമിതികളിലും സിപിഐ തുടരുമെന്നും ബിനോയ് വിശ്വം എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമിതികളിൽ അംഗമാകാനുള്ള തീരുമാനം സിപിഐ ആലോചിച്ച് എടുത്തതാണ്.സിപിഎമ്മിന്‍റെ നിലപാട് ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തില്ല; ദുർബലപ്പെടുത്തുമെന്നത് വ്യാഖ്യാനം മാത്രം. രണ്ടുപേർക്ക് മാത്രം അറിയാവുന്ന കാര്യമായി ഇന്ത്യയിലെ പാർലമെൻറ് സമ്മേളനം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യാ മുന്നണിയിൽ ഭിന്നതയില്ലെന്നും സിപിഎം നിലപാടിനെ മാനിക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ പറഞ്ഞു.ഇൻഡ്യാ മുന്നണിയിൽ ഏകാധിപത്യ മനോഭാവമില്ല. ജനാധിപത്യരീതിയിൽ എല്ലാ പാർട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്തുവാൻ ഇടമുണ്ട്.ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ' സഖ്യത്തിൽ സമിതികൾക്ക് അടിസ്ഥാനമില്ല: സീതാറാം യെച്ചൂരി
ഇന്ത്യ സഖ്യത്തിൽ ഭിന്നത; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല