പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർത്ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർത്ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സെൻട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ച ഓഫീസ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും മോദി ഇന്ന് നിർവഹിക്കും. സേവാ തീർത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിന്‍റെ ഓഫീസും ഇവിടെയാണ്. കൂടാതെ ഇന്ത്യ ഹൗസ് എന്ന പേരില്‍ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനെറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സൗത്ത് ബ്ലോക്കില്‍ ഇന്ന് നടക്കുന്ന അവസാനത്തെ കാബിനറ്റ് യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിന് ശേഷമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സേവാ തീർത്ഥിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ചതാണ്. അതിന്‍റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങൾ മാറുന്നത്.

YouTube video player