'പാർട്ടിയോട് സത്യസന്ധത കാട്ടിയില്ല, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന'; കനയ്യയുടെ കോൺ​ഗ്രസ് പ്രവേശത്തിൽ ഡി രാജ

Web Desk   | Asianet News
Published : Sep 28, 2021, 05:39 PM ISTUpdated : Sep 28, 2021, 06:58 PM IST
'പാർട്ടിയോട് സത്യസന്ധത കാട്ടിയില്ല, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന'; കനയ്യയുടെ കോൺ​ഗ്രസ് പ്രവേശത്തിൽ ഡി രാജ

Synopsis

സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ  ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. ക

ദില്ലി: കനയ്യകുമാറിന്റെ (Kanhaiya Kumar) കോൺ​ഗ്രസ് (Congress)  പ്രവേശത്തിൽ പ്രതികരണവുമായി സിപിഐ (CPI) ജനറൽ സെക്രട്ടറി ഡി രാജ (D Raja). കനയ്യയുടേത് കമ്യൂണിസ്റ്റ് (Communist) ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട്  പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

പാർട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ എൻ യു സമരം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ  ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. ഒക്ടോബറിൽ ചേരുന്ന ദേശീയ സമിതി യോഗം വിഷയം ചർച്ച ചെയ്യും. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു. 

അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കനയ്യയുടെ തീരുമാനം നിർഭാ​ഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 

ദില്ലി: കനയ്യകുമാറിന്റെ കോൺ​ഗ്രസ് പ്രവേശത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട്  പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

പാർട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ എൻ യു സമരം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ  ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. ഒക്ടോബറിൽ ചേരുന്ന ദേശീയ സമിതി യോഗം വിഷയം ചർച്ച ചെയ്യും. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു. 

അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കനയ്യയുടെ തീരുമാനം നിർഭാ​ഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 

കനയ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വഞ്ചിച്ചു എന്നാണ് സിപിഐ നേതാവ് കെ ഇ ഇസ്മായിൽ പ്രതികരിച്ചത്. സ്വാർഥ ലാഭങ്ങൾക്കും സ്ഥാപിത താത്പര്യങ്ങൾക്കും വേണ്ടി പാർട്ടി വിട്ടു പോകുന്നത് പാർട്ടി രീതി അല്ല. കമ്യൂണിസ്റ്റ് പാർട്ടി ഒരു വ്യക്തിയെ ചുറ്റിപറ്റി നിൽക്കുന്ന പാർട്ടിയല്ല. താത്കാലികമായ ക്ഷീണം ഉണ്ടാകുമെങ്കിലും പാർട്ടി തിരിച്ചു വരും. കനയ്യയുടെ ജീവൻ നഷ്ടമാകുന്ന ഘട്ടത്തിലും സംരക്ഷിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അദ്ദേഹത്തിന് തിരുത്തേണ്ടി വരും. കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ഇസ്മായിൽ പറഞ്ഞു. 
 
PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ