ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Sep 7, 2019, 9:04 AM IST
Highlights

ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് വുഡ്‌ലാൻഡ്‌ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത്‌ മിശ്ര, ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

click me!