ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ; സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് അംഗീകാരം നല്‍കിയേക്കും

Published : Jul 21, 2019, 07:34 AM ISTUpdated : Jul 21, 2019, 08:45 AM IST
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ; സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് അംഗീകാരം നല്‍കിയേക്കും

Synopsis

ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തെരഞ്ഞെടുക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കും.

ദില്ലി: സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍ സമാപിക്കും. ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തെരഞ്ഞെടുക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ എസ് സുധാകര്‍ റെഡ്ഡി സന്നദ്ധത അറിയിച്ചതോടെയാണ് പകരക്കാരനായി ഡി രാജയെ നിശ്ചയിച്ചത്. 

രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി മറുപടി നല്‍കും. ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കേരളത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടിയായെന്നായിരുന്നു രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളം വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്
കാവേരി ജല തർക്കം; സിഡബ്ല്യുആർസി ഉത്തരവിനെതിരെ കടുപ്പിച്ച് കർണാടക, 'തമിഴ്നാടിന് വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടും'