
ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ. സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ താത്പര്യം. എന്നാൽ തങ്ങളുടെ സിറ്റിങ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. ഇന്ന് രണ്ടാമതും ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ സിപിഎം തള്ളി. ചർച്ചകൾ തുടരുമെന്നാണ് ഇന്ന് ചര്‍ച്ചയ്ക്ക് ശേഷം സിപിഎം നേതാക്കൾ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam