സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍; മുന്നണി സഹകരണം ചര്‍ച്ചയാകും

By Web TeamFirst Published Oct 9, 2021, 7:18 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായി സഹകരിക്കണമോ വേണ്ടയോ എന്നതും യോഗം ചർച്ച ചെയ്യും. 

ദില്ലി: സിപിഎം(cpim) പൊളിറ്റ് ബ്യൂറോ(v) യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കൊവിഡ്(covid) ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പി ബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച  ചെയ്തു തയ്യാറാക്കും.

ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ആകും പ്രമേയത്തിന് അന്തിമ രൂപം നൽകുക. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായി സഹകരിക്കണമോ വേണ്ടയോ എന്നതും യോഗം ചർച്ച ചെയ്യും. 

കോൺഗ്രസിനെ അകറ്റി നിർത്തി പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ അഭിപ്രായം. ലഖിംപൂർ അടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രണ്ടു ദിവസം ചേരുന്ന പി ബി യോഗം ചർച്ച ചെയ്യും.

Read More: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

click me!