തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില. ഡീസൽ വില 99 രൂപ 47 പൈസയായി.

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില (fuel price) വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസൽ വില (Diesel price) നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന്(Petrol) 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 47 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു. 

Also Read:ഇന്ധന വില വർധന: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

YouTube video player

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

Also Read: പെട്രോൾ, ഡീസൽ വില താങ്ങാൻ വയ്യ, സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത് പോത്തിന്റെ പുറത്ത്