Rajasthan: കനൽ ഒരു തരിയാകില്ല, രാജസ്ഥാനിൽ സിപിഎമ്മിന് വൻ കുതിപ്പ്, തമിഴ്നാട്ടിലും മുന്നേറ്റം

Published : Jun 04, 2024, 12:13 PM ISTUpdated : Jun 04, 2024, 01:31 PM IST
Rajasthan: കനൽ ഒരു തരിയാകില്ല, രാജസ്ഥാനിൽ സിപിഎമ്മിന് വൻ കുതിപ്പ്, തമിഴ്നാട്ടിലും മുന്നേറ്റം

Synopsis

തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ചർച്ചയായതാണ് സി പിഎമ്മിന്‍റെ ദേശീയ പദവിയും ചിഹ്നം നഷ്ടമാകുമോയെന്ന ആശങ്കയും. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്തയുണ്ട്. രാജസ്ഥാനിൽ ഒരു സീറ്റിൽ സി പി എം വമ്പൻ കുതിപ്പാണ് നടത്തുന്നത്. രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അമ്രാറാമെന്ന സി പി എം സ്ഥാനാർഥി 31912 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ബി ജെ പി സ്ഥാനാർഥിയെയാണ് പിന്നിലാക്കിയത്.

അതേസമയം തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് സി പി എം മുന്നേറുന്നത്.

ആലപ്പുഴയിലെ കനലണയുന്നു! യുഡിഎഫ് തരംഗം! അടിച്ചുകയറി രാജീവ് ചന്ദ്രശേഖരനും സുരേഷ് ഗോപിയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി