
സിംല: ഹിമാചൽ തെരഞ്ഞെടുപ്പിലേക്ക് സി പി എം ഉറ്റുനോക്കിയത് സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റിൽ നിന്ന് എത്രത്തോളം മുന്നോട്ട് പോകാം എന്നായിരുന്നു. എന്നാൽ തിരഞ്ഞെടിുപ്പ് ഫലം തെളിഞ്ഞപ്പോൾ സി പി എമ്മിന് കടുത്ത നിരാശയാണ് ബാക്കി. സംസ്ഥാനത്തെ ഒരു ഒരു ചെങ്കനൽ തരിയും തത്കാലത്തേക്ക് നിയമസഭ കാണില്ല എന്നതാണ് നിരാശയുടെ കാരണം. തിയോഗിലെ സിറ്റിംഗ് സീറ്റിൽ മത്സരിച്ച സി പി എം സ്ഥാനാർഥി രാകേഷ് സിൻഹക്ക് ഇക്കുറി ജയിച്ച് കയറാനായില്ല. കോൺഗ്രസിന്‍റെ കുൽദീപ് സിങ് റാത്തോഡാണ് മണ്ഡലത്തിൽ വിജയം സ്വന്തമാക്കിയത്. 5269 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുൽദീപ് മണ്ഡലം പിടിച്ചെടുത്തത്.
പരാജയപ്പെട്ടു എന്നതിനൊപ്പം സി പി എമ്മിന് വേദന നൽകുന്ന മറ്റൊരു കാര്യം സിറ്റിംഗ് സീറ്റിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ്. ബി ജെ പി സ്ഥാനാർഥി അജയ് ശ്യാം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമ്മയാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷ് സിൻഹക്ക് 12000 ഓളം വോട്ടുകൾ മാത്രമാണ് നേടാനായത്. 2017 തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ പകുതി വോട്ടുകൾ മാത്രമേ സി പി എം സ്ഥാനാർഥിക്ക് നേടാനായുള്ളു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ തവണ രാകേഷ് സിൻഹ 25000ത്തോളം വോട്ടു നേടിയാണ് ഹിമാചൽ നിയമസഭയിലെത്തിയത്. ഏകദേശം രണ്ടായിരത്തോളും വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സിൻഹക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.
അതേസമയം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്ന ബി ജെ പിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടി നൽകിയാണ് കോൺഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറുന്നത്. 40 സീറ്റുകള്‍ കോണ്‍ഗ്രസും 25 സീറ്റുകള്‍ ബിജെപിയും നേടി. ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെയാണ് ഹിമാചല്‍ ജനത ഇക്കുറിയും വിധി എഴുതിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വിജയത്തിന് പിന്നാലെ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. കുതിരക്കച്ചവടവും ചാക്കിട്ട് പിടിത്തവും ഭയന്ന് എം എല്‍എ മാരെ ചത്തീസ്ഗഡിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam