വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ; നടപടി വേണമെന്ന് ആവശ്യം

By Web TeamFirst Published Aug 1, 2021, 4:35 PM IST
Highlights

അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അവസരമുളളതെന്ന് പൊളിറ്റ് ബ്യൂറോ പറയുന്നു.

ഒന്നര വർഷത്തോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഡിജിറ്റൽ വിഭജനം കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും കുട്ടികളിലെ പോഷകാഹാര പ്രശ്നങ്ങളും വർധിപ്പിക്കുമെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു. അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!