രാജ്യത്തെ ട്രൈബൽ സ്കൂളുകളിലെ പ്രശ്നങ്ങൾ തുറന്നു കാട്ടും; 'ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി

Published : Sep 16, 2026, 06:36 PM IST
cjp leaders

Synopsis

ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി. നാഗ്പൂരിൽ സിജെപി കണ്‍വീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്

ദില്ലി: 'ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി. നാഗ്പൂരിൽ സിജെപി കണ്‍വീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുമെന്നും പ്രശ്നങ്ങൾ തുറന്നു കാട്ടാൻ ഇടപെടുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലടക്കം ട്രൈബൽ സ്കൂളുകൾ ഏറിയപങ്കും വിദ്യാഭ്യാസ യോഗ്യമല്ലാത്തതെന്നും മന്ത്രിമാരുടെ വളർത്തുമൃഗങ്ങൾക്കു പോലും ഉപയോഗിക്കാൻ പറ്റാത്തതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ മഹാരാഷ്ട്രയിൽ 590 ആദിവാസി വിദ്യാർത്ഥികൾ മരിച്ചുവെന്നും പോഷകാഹരകുറവും പാമ്പ് കടിയേറ്റും കുട്ടികൾ മരിക്കുന്നുവെന്നും ദീപ്കെ പറഞ്ഞു. മധ്യപ്രദേശിലെ ബാലാഘട്ടിൽ പകർച്ചവ്യാധികളെ തുടർന്ന് 30 ലേറെ ആദിവാസി കുട്ടികൾ മരിച്ചതിനു പിന്നാലെയാണ് സിജെപി ആദിവാസി സ്കൂളുകൾ ഓഡിറ്റ് ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

​ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബോംബ് ഭീഷണി; അന്തർസംസ്ഥാന സംഘം ഗുജറാത്ത് പൊലീസിന്റെ പിടിയിൽ
യുപിഐ ഫീസ്: ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് കോൺ​ഗ്രസ്; ആരോപണം തള്ളി കേന്ദ്രം, ഒരു സമ്മർദത്തിനും വഴങ്ങിയിട്ടില്ലെന്ന് വിശദീകരണം