രാവിലെ നോക്കിയപ്പോൾ ശുചിമുറിയിൽ നാലടി നീളമുള്ള മുതല, ഭയന്ന് വീട്ടുകാർ

Published : Oct 11, 2022, 08:46 PM IST
രാവിലെ നോക്കിയപ്പോൾ ശുചിമുറിയിൽ നാലടി നീളമുള്ള മുതല, ഭയന്ന് വീട്ടുകാർ

Synopsis

ആനന്ദ് ജില്ലയിലെ സോജിത്രയിലെ ഖരകുവ എക്സ്റ്റൻഷനിലെ ഖോഡിയാർ മാതാജി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ ശുചിമുറിയിലാണ് മുതല കയറിയത്.

അഹമ്മദാബാദ്:  ശുചിമുറിയിൽ മുതല കയറിയതിനെ പരിഭ്രാന്തിയിലായി വീട്ടുകാർ. നാലടി നീളമുള്ള മുതലയാണ് വീടിന്റെ ശുചിമുറിയിൽ കയറിയത്. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം. തുടർന്ന് വനംവകുപ്പ് മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സോജിത്രയിലെ ഖരകുവ എക്സ്റ്റൻഷനിലെ ഖോഡിയാർ മാതാജി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ ശുചിമുറിയിലാണ് മുതല കയറിയത്. സമീപത്തെ കുളത്തിൽ നിരവധി മുതലകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, മുതലകൾ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ല. സോജിത്രയിലെ ഖരകുവ പ്രദേശത്ത് ഇടയ്ക്കിടെ മുതലകളെ കാണാറുണ്ടെന്നും എന്നാൽ ആദ്യമായാണ് മുതല ഒരു വീടിന്റെ ശുചിമുറിയിൽ കയറിയതെന്നും പ്രദേശവാസികൾ പറഞ്ഞു. 

പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെ ആൾ ശുചിമുറിയിൽ കയറിയപ്പോഴാണ് മുതലയെ കണ്ട് ഭയന്നോടിയത്. വിവരം പരന്നതോടെ ഗ്രാമവാസികൾ ഭീതിയിലായി. വിവരം വനംവകുപ്പിനെ ഉടൻ അറിയിച്ചു. അധികം താമസിക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പുറത്തെത്തിട്ടു. ഫോറസ്റ്റ് കൺസർവേഷൻ ഡെപ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലാണ് മുതലയെ പിടികൂടിയത്. രാവിലെസോജിത്രാകയിലെ ഖരാകുവ പ്രദേശത്തുള്ള ഉഡേസിംഗ് റാത്തോഡിന്റെ വീടിന്റെ ടോയ്‌ലറ്റിൽ മുതല കയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഉടനെ പ്രത്യേക ഫോറസ്റ്റ് ടീം സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളിൽ മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടെന്നും അദ്ദേഹം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം