കശ്മീരിലെ സൈനിക സുരക്ഷയിൽ നിർണായക മാറ്റം; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിആർപിഎഫ്; ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർബന്ധം

Published : Nov 17, 2026, 05:07 PM IST
jammu kashmir

Synopsis

കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർബന്ധമാക്കിയതിനൊപ്പം ഡ്യൂട്ടി സമയത്തെ മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും സി.ആർ.പി.എഫ് പുതുക്കി നിശ്ചയിച്ചു. സി.ആർ.പി.എഫ് മേധാവി ജി.പി. സിങ് നടത്തിയ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് ജവാന്മാരുടെ സുരക്ഷ മുൻനിർത്തി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമായും ധരിച്ചിരിക്കണം എന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

സായുധരായ ഭീകരർ പതിയിരുന്ന് ആക്രമിക്കുമ്പോൾ ജവാന്മാർക്ക് പരിക്കേൽക്കുന്നത് തടയാൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും പ്രധാനമാണ്. ഇതോടൊപ്പം ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ചെക്ക് പോസ്റ്റുകളിലെ സുരക്ഷാ ശക്തമാക്കാനും കുടുതൽ ലൈറ്റിംഗ് സൗകര്യം ഏർപ്പെടുത്താനും നിർദേശമുണ്ട്. ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മാർഗനിർദേശം പ്രകാരം കമാൻഡർമാർക്ക് മാത്രമായിരിക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടാവുക. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും, ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശമ്പളം കുറഞ്ഞാലും വേണ്ടില്ല, ശുദ്ധവായു മതി'; മലിനീകരണം കാരണം വടക്കേ ഇന്ത്യ വിടാൻ അക്കാദമിക് വിദഗ്ധർ; ചർച്ചയായി മുൻ പ്രൊഫസറുടെ കുറിപ്പ്
'അമ്മ അടുക്കളയിൽ,കരച്ചിൽ മാറ്റി സാന്ത്വനിപ്പിക്കാനെത്തി', 11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കുടുംബസുഹൃത്ത്, പരാതി