
പട്ന: സിആര്‍പിഎഫ് ഡിഐജി മെസ്റ്റ് സ്റ്റാഫിന്റെ മുഖത്ത് തിളച്ചവെളളം ഒഴിച്ചതായി പരാതി. ബീഹാറിലെ രാജ്ഗിറിലാണ് സംഭവം നടന്നത്. ശരീരത്തിന് സാരമായി പൊളളലേറ്റ മെസ് സ്റ്റാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ഡിഐജി ഡി കെ ത്രിപാദി മെസ് സ്റ്റാഫിനോട് കുടിക്കാന്‍ ചൂടുവെളളം ആവശ്യപ്പെട്ടു. എന്നാൽ സ്റ്റാഫ് തിളക്കുന്ന വെള്ളം കൊണ്ടുവന്ന് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ചൂട് കൂടുതലുള്ള വെള്ളമായതിനാൽ ത്രിപാദിക്ക് കുടിക്കാൻ കഴിഞ്ഞില്ല. ഇതോടെ കുപിതനായ ത്രിപാദി ഈ വെള്ളം സ്റ്റാഫിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് ഇയാൾക്ക് പൊള്ളലേറ്റിരിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജനുവരി പത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.