
ദില്ലി: അഞ്ഞൂറ് രൂപ വിലവരുന്ന തൻ്റെ പാഴ്‌സൽ ഫ്ലിപ്കാർട്ടിൻ്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇകാർട്ടിലെ (Ekart) ഡെലിവറി ഏജന്റ് മോഷ്ടിച്ചതായി ഉപഭോക്താവിൻ്റെ ആരോപണം. ചോദ്യം ചെയ്തപ്പോൾ ഡെലിവറി ഏജൻ്റ് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു എന്നും ഉപഭോക്താവ് ആരോപിച്ചു. 'ദ സ്കിൻ ഡോക്ടർ' എന്ന പേരിലുള്ള 'എക്സ്' ഉപയോക്താവാണ് തൻ്റെ ദുരനുഭവം പങ്കുവെച്ചത്.
'മറ്റൊരിടത്തും ലഭ്യമല്ലാത്തതിനാലാണ് ഫ്ലിപ്കാര്‍ട്ടിൽൽ നിന്ന് ഓർഡർ ചെയ്യേണ്ടിവന്നത്. പക്ഷെ അവരുടെ സ്വന്തം ഡെലിവറി ഏജൻ്റ് എൻ്റെ പാഴ്‌സൽ മോഷ്ടിച്ചു. വെറും 500 മൂല്യം മാത്രമുള്ളതായിരുന്നു, എന്നിട്ടും അയാൾ മോഷ്ടിച്ചു. ഞാൻ വിളിച്ചപ്പോൾ, അയാൾ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു. ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്യുമ്പോഴെല്ലാം എന്തെങ്കിലും പ്രശ്‌നമുണ്ടാകും. മോശം പ്ലാറ്റ്‌ഫോം' എന്നായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.
പോസ്റ്റ് വൈറലായതോടെ, ഫ്ലിപ്കാർട്ടിൻ്റെ വിശ്വാസ്യതയെക്കുറിച്ച് പല ഉപയോക്താക്കളും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ഫ്ലിപ്കാർട്ടിൻ്റെ ലോജിസ്റ്റിക്സ് നെറ്റ്‌വർക്കിനെ വിമർശിച്ച ഒരു ഉപയോക്താവ്, ചില ഡെലിവറി ഏജൻ്റുമാരുടെ മോശം നപടികളെന്ന് ആരോപിച്ചു.
ഉൽപ്പന്നം ഫ്ലിപ്കാർട്ടിൽ മാത്രമേ ലഭ്യമാണെങ്കിൽ, അത് എവിടെയും സ്റ്റോക്കില്ലെന്ന് കരുതി കൂടുതൽ വിശ്വസനീയമായ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നത് വരെ ഞാൻ കാത്തിരിക്കും,' എന്ന് പറഞ്ഞ് ഫ്ലിപ്കാർട്ട് ഉപയോഗം നിർത്തിയെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടു.ഒരു ഡെലിവറി ഏജൻ്റ് മോഷണം നടത്തുകയും അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നത് വിശ്വാസ്യത പൂർണ്ണമായും തകർന്നു എന്നതാണ് ചൂട്ടിക്കാട്ടുന്നത്. ഫ്ലിപ്കാർട്ട് അവരുടെ ലോജിസ്റ്റിക്സ് സംവിധാനം ഉടച്ചുവാർക്കണമെന്ന് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു.
അതേസമയം, തനിക്ക് വ്യക്തിപരമായി ഇതുവരെ ഫ്ലിപ്കാർട്ടുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ലഭിച്ചതെല്ലാം നല്ല സേവനങ്ങളാണ്. മറ്റ് സൈറ്റുകളിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതും പെട്ടെന്ന് പരിഹരിച്ചിട്ടുണ്ടെന്നും മറ്റു ചിലര്‍ കമന്റുകളായി കുറിച്ചു. താങ്കളുടെ പ്രശ്നം പഠിച്ചുവരികയാണെന്നും ഉടൻ പരിഹാരം കാണമെന്നും ഫ്ലിപ്കാര്‍ട്ട് പ്രതികരിക്കുന്നു.