ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണം, കനത്ത മഴ തുടരുന്നു; വിമാനത്താവളം തുറന്നു

Published : Dec 01, 2024, 05:59 AM IST
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണം, കനത്ത മഴ തുടരുന്നു; വിമാനത്താവളം തുറന്നു

Synopsis

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു. തമിഴ്നാട്ടിൽ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ,  വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. 

ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!