വിവാദങ്ങളുടെ നടുവിൽ സസ്പെൻഷനും സ്ഥലംമാറ്റവും; ഒടുവിൽ ഡി രൂപ ഐപിഎസിന് പ്രമോഷൻ; എഡിജിപിയാക്കി കർണാടക സർക്കാർ

Published : May 31, 2025, 04:41 PM ISTUpdated : May 31, 2025, 05:21 PM IST
വിവാദങ്ങളുടെ നടുവിൽ സസ്പെൻഷനും സ്ഥലംമാറ്റവും; ഒടുവിൽ ഡി രൂപ ഐപിഎസിന് പ്രമോഷൻ; എഡിജിപിയാക്കി കർണാടക സർക്കാർ

Synopsis

ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടടക്കം വിവാദത്തിലായ ഡി രൂപ ഐപിഎസിനെ എഡിജിപിയാക്കി

ബെംഗളൂരു: കർണാടകയിൽ നിരവധി വിവാദങ്ങളിൽ പെട്ട ഡി രൂപ ഐപിഎസിന് ഒടുവിൽ പ്രൊമോഷൻ. ഐജി പോസ്റ്റിൽ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടതിന് രൂപ മുൻപ് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ക്യാബിനിൽ ഫയൽ കൊണ്ടുവച്ച് കുടുക്കാൻ ശ്രമിച്ചെന്ന് രൂപയുടെ ജൂനിയറായ വർതിക കട്ടിയാർ ഐപിഎസ് ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഡി രൂപയെ സംസ്ഥാന സർക്കാർ ഇന്‍റലിജൻസ് വിഭാഗത്തിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു.

കൊവിഡ് കാലത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞാണ് ഡി രൂപ ഐപിഎല് വിവാദത്തിരി കൊളുത്തിയത്. വേദകാലത്ത് പടക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ  പടക്കങ്ങളെപ്പറ്റി പരാമര്‍ശമില്ല. യൂറോപ്യന്മാരാണ് പടക്കങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട ആചാരമോ അനുഷ്ഠാനമോ അല്ല പടക്കവും പടക്കം പൊട്ടിക്കലുമെന്നും രൂപ ഫെയ്‌സ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായിരുന്നു. മതാചാരങ്ങളെ വിമർശിച്ചുവെന്ന പേരിലായിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ രൂപയ്ക്ക് എതിരെ വിമർശനം ഉയർന്നത്.

പിന്നീടാണ് ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയുമായുള്ള പോര് മുറുകിയത്. രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പുറത്തുവിട്ട രൂപ, ഇതെല്ലാം സിന്ദൂരി പുരുഷ ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് അയച്ചതാണെന്ന് ആരോപിച്ചിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലെ പടങ്ങൾ ഉപയോഗിച്ച് തന്നെ മനപ്പൂ‍ർവം അപകീർത്തിപ്പെടുത്തുകയാണെന്ന് ആരോപിച്ച രോഹിണി സിന്ദൂരി പിന്നീട് കോടതിയെയും സമീപിച്ചിരുന്നു. 

തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വികെ ശശികലയ്ക്ക് കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തി ഇതിന് മുൻപും രൂപ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി