waqf board : ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷയായി ബിജെപി വനിതാ നേതാവ് ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു

Published : Mar 18, 2022, 11:06 AM IST
waqf board : ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷയായി ബിജെപി വനിതാ നേതാവ് ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു

Synopsis

അന്ദ്രാബിയെ തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പറിയിച്ചു. മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കമാണ് നിയമനത്തിന് പിന്നിലെന്ന് പിഡിപി  

ശ്രീനഗര്‍: ജമ്മുകശ്മീര്‍ (Jammu kashmir) വഖഫ് അധ്യക്ഷയായി ബിജെപിയുടെ വനിത നേതാവ് ഡോ. ദരക്ഷന്‍ അന്ദ്രാബി (Darakshan Andrabi) സ്ഥാനമേറ്റു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമാണ് ഡോ. ദരക്ഷന്‍ അന്ദ്രാബി. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ദരക്ഷന്‍ അന്ദ്രാബിയെ വഖഫ് ബോര്‍ഡ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അന്ദ്രാബി. അന്ദ്രാബിയെ തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പറിയിച്ചു. മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കമാണ് നിയമനത്തിന് പിന്നിലെന്ന് പിഡിപി നേതാവ് ഫിര്‍ദൗസ് തൗക് ആരോപിച്ചു.

തനിക്ക് ലഭിച്ച ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണെന്ന് ഡോ. അന്ദ്രാബി പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും മികച്ച ഉപയോഗവുമാണ് മുന്‍ഗണനയെന്ന് അവര്‍ പ്രഖ്യാപിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി തന്നെ തിരഞ്ഞെടുത്തതിന് ബോര്‍ഡ് അംഗങ്ങള്‍ക്ക് അന്ദ്രാബി നന്ദി പറഞ്ഞു. മതസ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളും ആശുപത്രികളും വഖഫ് ബോര്‍ഡിന് കീഴില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും വിവേചനം ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നും അന്ദ്രാബി വ്യക്തമാക്കി. അന്ദ്രാബിയും മറ്റ് ബോര്‍ഡ് അംഗങ്ങളും രാജ്ഭവന്‍ സന്ദര്‍ശിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്
'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'