പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരണം 86 ആയി, ജില്ലകളില്‍ വ്യാപക പരിശോധന, മദ്യനിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

By Web TeamFirst Published Aug 2, 2020, 10:09 AM IST
Highlights

മൂന്ന് ജില്ലകളിലായി നൂറിലേറെ റെയ്ഡുകള്‍ ഇന്നലെ മാത്രം നടത്തി. ഇന്നലെ 17 പേരാണ് പിടിയിലായത്...
 

ദില്ലി: പഞ്ചാബിലെ മൂന്നു ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 86 ആയി. തന്‍ തരന്‍ ജില്ലയില്‍ 63 പേരും അമൃതസറില്‍ 12 പേരും ബട്ടാലയില്‍ 11 പേരുമാണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ടു 25 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

മൂന്ന് ജില്ലകളിലായി നൂറിലേറെ റെയ്ഡുകള്‍ ഇന്നലെ മാത്രം നടത്തി. ഇന്നലെ 17 പേരാണ് പിടിയിലായത്. പരിശോധനയില്‍ വ്യപകമായി മദ്യ നിര്‍മ്മാണ വസ്തുക്കള്‍ പിടികൂടിയതായി ഡിജിപി ഡിങ്കര്‍ ഗുപ്ത പറഞ്ഞു. 
സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും നാല് പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു. 

അതേസമയം വ്യാജമദ്യവുമായി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍ രംഗത്തെത്തി. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സുഖ്ബീര്‍ ബാദല്‍ ആവശ്യപ്പെട്ടു. 

click me!