സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യം, ഇനി രാജ്യത്തിന്റെ കെജിഎഫ്, ജോന്നാ​ഗിരിയിൽ സ്വർണഖനി പ്രവർത്തനമാരംഭിക്കുന്നു

Published : Jun 10, 2025, 06:48 PM IST
Jonnagiri gold mine

Synopsis

ആദ്യ വര്‍ഷം 400 കിലോഗ്രാം ഉൽപാദിപ്പിക്കുമെന്നും പിന്നീട് മുഴുവൻ ക്ഷമതയിലേക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 200 കോടിയാണ് ഡെക്കാന്‍ ഗോള്‍ഡ് മൈന്‍ ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്.

അമരാവതി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആ​ദ്യത്തെ സ്വർണഖനി പ്രവർത്തനത്തിന് സജ്ജമായി. ആന്ധ്രാപ്രദേശിലെ ജോന്നാഗിരിയിലാണ് സ്വർണഖനിയിൽ ഖനനം ആരംഭിക്കുക. കുര്‍ണൂല്‍ ജില്ലയിലെ ജോന്നാഗിരി ഗ്രീൻസ്റ്റോൺ ബെൽറ്റിലാണ് ഖനി സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം പരമാവധി 750 കിലോഗ്രാം വരെ സ്വർണ്ണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ്മൊദാലി പറഞ്ഞു. ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്. ഈയടുത്താണ് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തന അനുമതി നൽകിയത്. 

പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 1990 കളുടെ തുടക്കത്തിലാണ് ജിഎസ്ഐ ആദ്യമായി പ്രദേശത്ത് സർവേ നടത്തിയത്. വിശദമായ പരിശോധനയിൽ മേഖലയിലെ ഒന്നിലധികം ബ്ലോക്കുകളിൽ സ്വർണ്ണത്താൽ സമ്പന്നമായ പാറ രൂപീകരണങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ സ്വർണ്ണ ഖനിയായിരിക്കുമിതെന്നും പദ്ധതി ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞു. 

ആദ്യ വര്‍ഷം 400 കിലോഗ്രാം ഉൽപാദിപ്പിക്കുമെന്നും പിന്നീട് മുഴുവൻ ക്ഷമതയിലേക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 200 കോടിയാണ് ഡെക്കാന്‍ ഗോള്‍ഡ് മൈന്‍ ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിക്കും 40 ശതമാനം ഡെക്കാന്‍ ഗോള്‍ഡില്‍ ഓഹരിയുണ്ട്. 1991 നും 1994 നും ഇടയിലാണ് പ്രദേശത്ത് പര്യവേക്ഷണം ആരംഭിച്ചത്. 

രണ്ട് പ്രധാന ബ്ലോക്കുകളിലായി 8,400 മീറ്ററിലധികം കോർ ഡ്രില്ലിംഗ് നടത്തി. വെസ്റ്റ് ബ്ലോക്കിൽ, സിലിക്കൈസ്ഡ് മെറ്റാബസാൾട്ടിലാണ് സ്വർണ്ണം ഉൾച്ചേർത്തിരിക്കുന്നത്. അതേസമയം ഈസ്റ്റ് ബ്ലോക്കിൽ, ഗ്രാനോഡിയോറൈറ്റ്-ടോണലൈറ്റ് പാറക്കൂട്ടങ്ങളിലാണ് സ്വർണ്ണ ശേഖരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ധാതുസമ്പത്ത് ഇന്ത്യയുടെ ആഭ്യന്തര സ്വർണ്ണ വിതരണത്തെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അതുവഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ഖനന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം