ജീവിക്കാനും കുടുംബത്തിന്‍റെ കടം വീട്ടാനും യുവതി നടത്തുന്ന ചായക്കട; രാത്രി 12ന് ശേഷം ചായ വിറ്റതിന് പൊലീസ് ക്രൂരത

Published : Jun 10, 2025, 06:21 PM ISTUpdated : Jun 10, 2025, 06:22 PM IST
model chaya

Synopsis

ലഖ്നൗവിലെ 'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന സിമ്രാൻ ഗുപ്തയെ പോലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. രാത്രി വൈകി കട തുറന്നിരുന്നതിനെ തുടർന്നാണ് സംഭവം. 

ലഖ്നൗ: 'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന യുവതിയോട് ചായക്കടയുടെ പുറത്ത് വെച്ച് പൊലീസ് അതിക്രമം കാണിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. രാത്രി വൈകി 'മോഡൽ ചായ് വാലി'യുടെ കടയിൽ പൊലീസ് എത്തുകയും, അവരെ കയ്യേറ്റം ചെയ്യുകയും വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ ഒരു വനിതാ പോലീസുകാരി അവരെ കയ്യേറ്റം ചെയ്യുന്നതും വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതും കാണാം. ഞായറാഴ്ച അർദ്ധരാത്രിയാണ് ഈ സംഭവം നടന്നത്.

'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന സിമ്രാൻ ഗുപ്തയാണ് അതിക്രമത്തിനിരയായത്. മുന്നറിയിപ്പ് നൽകിയിട്ടും സിമ്രാൻ രാത്രി 12 മണിക്ക് ശേഷവും കട തുറന്നിരുന്നു. ഇതോടെ പൊലീസ് അവരുടെ കടയിലെത്തുകയും രാത്രി വൈകിയും കട തുറന്നിട്ടതിന് അവരെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കുതർക്കം ഒരു കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ദൂരെ ഒരു കാറിൽ ഇരുന്ന വ്യക്തിയാണ് ഈ സംഭവം മുഴുവൻ ചിത്രീകരിച്ചത്.

ലക്‌നൗവിലെ 'മോഡൽ ചായ് വാലി'യുടെ യഥാർത്ഥ പേര് സിമ്രാൻ ഗുപ്ത എന്നാണ്. 2018-ൽ മിസ് ഗോരഖ്പൂർ പട്ടം സിമ്രാൻ നേടിയിട്ടുണ്ട്. സിമ്രാന്‍റെ പിതാവ് രാജേന്ദ്ര ഗുപ്ത ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. പിതാവിന്‍റെ അസുഖം കാരണം കടക്കെണിയിലായ കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനായി സിമ്രാൻ മോഡലിംഗ് ആരംഭിച്ചുവെങ്കിലും, കൊവിഡ് 19 കാലത്ത് തൊഴിൽ നഷ്ടപ്പെട്ടു.

പിന്നീട് സിമ്രാൻ ഒരു കരാർ ജോലി ചെയ്തുവെങ്കിലും അവിടെയും ശമ്പളം ലഭിച്ചില്ല. അങ്ങനെ "ഗ്രാജ്വേറ്റ് ചായ് വാലിയിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സിമ്രാൻ ആദ്യം ഗോരഖ്പൂർ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിന് മുന്നിൽ ഒരു ചായക്കട സ്ഥാപിക്കുകയും താമസിയാതെ ജനപ്രീതി നേടുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ