
ദില്ലി: രാജ്യതലസ്ഥാനത്തെ ഭജൻപുരയിൽ ഒരു വീട്ടിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ മൂന്ന് മുതിർന്നവുരും രണ്ടു കുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
Read More: കാമുകിയെ കൊന്നു, കിടപ്പിലായ ഭർത്താവിനെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി
ശംഭുവിന് 43 വയസായിരുന്നു. ഇയാളുടെ ഭാര്യ സുനിതയാണ് ഇവര്‍ക്ക് 38 വയസാണ്. ഇവര്‍ക്ക് 16 വയസുള്ള ഒരു മകളും, 14,12വയസുള്ള മക്കളാണ് ഉള്ളത്. ആറു മാസം മുൻപാണ് ഇവർ ഭജൻപുര ജില്ലയിൽ താമസം തുടങ്ങിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More: വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; ആലപ്പുഴയില്‍ കോർപറേഷൻ ബാങ്കില്‍ പ്രതിഷേധം, ആത്മഹത്യാഭീഷണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam