ആലപ്പുഴ: വിദ്യാഭ്യാസ വായ്പ നിഷേധിച്ചു എന്ന് ആരോപിച്ച് ആലപ്പുഴ ആറാട്ടുപുഴയില്  കോർപറേഷൻ ബാങ്കില്‍  മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിഷേധം. രണ്ട് വിദ്യാർത്ഥിനികളുടെ മാതാപിതാക്കളാണ് ബാങ്കിൽ പ്രതിഷേധിക്കുന്നത്. വായ്പ അനുവദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി.

വായ്പ നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് പെൺകുട്ടികളെ ബംഗളുരുവിൽ നഴ്സിങ്ങിന് ചേർത്തതെന്ന് മാതാപിതാക്കള്‍ പറയുന്നു.  എന്നാൽ ജോലി സാധ്യത കുറവാണെന്ന് കാരണം പറഞ്ഞ് ലോൺ നൽകാനാകില്ലെന്ന് പിന്നീട് ബാങ്ക് അറിയിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.