'ബ്രഹ്മോസ് കരുത്തില്‍ പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു'; രാജ്നാഥ് സിങ്

Published : May 16, 2025, 01:14 PM ISTUpdated : May 16, 2025, 03:20 PM IST
'ബ്രഹ്മോസ് കരുത്തില്‍ പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു'; രാജ്നാഥ് സിങ്

Synopsis

ഇന്ത്യ പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണ്. ഭീകരതക്കെതിരെ ഉള്‍പ്പെടെ അവരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നില്ലെങ്കില്‍  കടുത്ത നടപടി നേരിടേണ്ടി വരും. 

ദില്ലി: ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോ​ഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ബ്രഹ്മോസിലൂടെ പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം എങ്ങനെയാണ് പാകിസ്ഥാനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങൾക്ക്  മനസിലായി, പാകിസ്ഥാന്‍ ഭീകരതയ്ക്ക് നല്‍കുന്ന സഹായം  ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

 ഇന്ത്യ പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണ്. ഭീകരതക്കെതിരെ ഉള്‍പ്പെടെ അവരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നില്ലെങ്കില്‍  കടുത്ത നടപടി നേരിടേണ്ടി വരും എന്നും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന