രാജ്നാഥ് സിംഗ് ലഡാക്കിൽ; അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും

By Web TeamFirst Published Jul 17, 2020, 8:44 AM IST
Highlights

ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. 

ശ്രീന​ഗര്‍: ലഡാക്ക്, ജമ്മു കശ്മീർ സന്ദർശനത്തിനായി യാത്ര തിരിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിൽ എത്തി. നിയന്ത്രണ രേഖയിലെയും യഥാർത്ഥ നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികൾ വിലയിരുത്താനാണ് സന്ദർശനം. കരസേന മേധാവി എം എം നരവനേ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്.

രണ്ട് ദിവസത്തെ പരിപാടിയിൽ ആദ്യം ലഡാക്കാണ് രാജ്നാഥ് സിംഗ് സന്ദര്‍ശിക്കുക. ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മൂന്നിനായിരുന്നു നേരത്തേ രാജ്നാഥ് സിംഗിന്റെ ലഡാക്ക് സന്ദർശനം നിശ്ചയിച്ചിരുന്നത്. പിന്നീട് അത് റദ്ദാക്കുകയും അന്നേ ദിവസം പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കിൽ എത്തുകയുമായിരുന്നു. അതേസമയം, അതിർത്തിയിൽ നിന്നുള്ള സേന പിന്മാറ്റത്തിൽ നടപടി തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 

click me!