അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, അമിത് ഷായെ കണ്ട് കനിമൊഴി അടക്കമുള്ള നേതാക്കൾ

Published : Nov 28, 2026, 09:21 PM IST
DMK amit shah

Synopsis

ണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ നേതാക്കൾ. കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരും അമിത് ഷായെ കാണാനുള്ള ഡിഎംകെ സംഘത്തിലുണ്ടായിരുന്നു. ബില്ലിന് പിന്തുണ അറിയിക്കാൻ എത്തിയതെന്നാണ് കനിമൊഴി. ബില്ല് ഇപ്പോൾ പാസായില്ലെങ്കിൽ തമിഴ്നാടിന് തിരിച്ചടിയാകുമെന്നാണ് കണിമൊഴിയുടെ പ്രതികരണം. വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ചുവടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഡിഎംകെ അതിവേഗ നീക്കങ്ങൾ നടത്തുന്നതായാണ് സൂചന. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു.

തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണായക ചുവടുമാറ്റത്തിന് പിന്നാലെ അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, കനിമൊഴി അടക്കമുള്ള നേതാക്കൾ അമിത് ഷായെ കാണും
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി; തിരുപ്പരൻകുൺട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു