
ഡൽഹി: ഡിഎംകെ നേതാക്കൾ അമിത് ഷായെ കാണും. കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരും അമിത് ഷായെ കാണാനുള്ള ഡിഎംകെ സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ചുവടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഡിഎംകെ അതിവേഗ നീക്കങ്ങൾ നടത്തുന്നതായാണ് സൂചന. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam