ദീപാവലി കഴിഞ്ഞു, ദില്ലിയിൽ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published : Nov 09, 2026, 07:42 AM IST
Delhi AQI After Diwali

Synopsis

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിലെ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയി എത്തി. ചില സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക 400 കടന്നു.

ദില്ലി: ദീപാവലി ആഘോഷത്തിന് ശേഷം ദില്ലിയിൽ വായു മലിനീകരണ തോത് അതീവ അപകടാവസ്ഥയിൽ. ചില സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടു. ഇത് കാഴ്ചപരിധിയെ സാരമായി ബാധിച്ചു. കോടതി നിർദേശം മറികടന്ന് നഗരത്തിൽ പലയിടത്തും പടക്കം പൊട്ടിച്ചിരുന്നു. ഇതാണ് സാഹചര്യം രൂക്ഷമാകാൻ ഇടയാക്കിയത്. സ്ഥിതി നിരീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു.

വായു ഗുണനിലവാരം മോശമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

  1. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക.
  2. ഔട്ട്ഡോർ വ്യായാമങ്ങളും പ്രഭാത നടത്തവും പൂർണമായി ഒഴിവാക്കുക.
  3. പുറത്തിറങ്ങേണ്ടി വന്നാൽ എൻ95 നിലവാരമുള്ള മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക.
  4. പുറത്തെ മലിനീകരണം അകത്തേക്ക് കടക്കാതിരിക്കാൻ വീടിന്റെ ജനലുകളും വാതിലുകളും അടച്ചുപൂട്ടിയിടുക.
  5. വീടുകളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് വായു ശുദ്ധീകരിക്കാൻ സഹായിക്കും.
  6. ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദീപാവലി ആഘോഷങ്ങൾക്കിടെ നിരവധി അപകടങ്ങൾ: തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു, 269 പേർക്ക് പരിക്കേറ്റു
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്: പി.ടി ഉഷയെ പുറന്തള്ളാൻ അണിയറ നീക്കം ശക്തം, ഐഒഎയ്ക്ക് പരാതി