ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

Published : Feb 04, 2023, 11:13 AM ISTUpdated : Feb 04, 2023, 12:56 PM IST
ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

Synopsis

ഈ കേസിൽ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമം.

ദില്ലി:  പൗരത്വ നിയമഭേദഗതിക്കെതിരായ ജാമിയ മിലിയ പ്രതിഷേധ കേസിൽ ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാമിനെ കോടതി വെറുതെ വിട്ടു. ദില്ലി സാകേത് കോടതിയാണ് വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ അറസ്റ്റിലായിരുന്ന അസിഫ് തൻഹയേയും വെറുതെ വിട്ടു.

പൗരത്വ ഭേദഗതിക്കെതിരെ ജാമിയ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ ആക്രമിച്ചെന്നും സംഘർഷമുണ്ടാക്കിയെന്നും കുറ്റപ്പത്രത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായതിനാൽ ഷെർജിൽ ജയിൽ തുടരും. നിലവിൽ ആസിഫ് തൻഹ നിലവിൽ ജാമ്യത്തിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം