അതിശൈത്യം, മൂടൽമഞ്ഞ്, ദില്ലിയിൽ വിമാനസർവീസുകൾ വൈകും

Published : Jan 16, 2021, 12:06 PM ISTUpdated : Jan 16, 2021, 12:29 PM IST
അതിശൈത്യം, മൂടൽമഞ്ഞ്, ദില്ലിയിൽ വിമാനസർവീസുകൾ വൈകും

Synopsis

ദില്ലിയിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ദില്ലി എയർപോർട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും. 

ദില്ലി: അതിശൈത്യത്തിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ ട്രെയിൻ, റോഡ്, വിമാന സർവ്വീസുകൾ തടസപ്പെട്ടു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. ദില്ലി എയർപോർട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും. 

ഉത്തരേന്ത്യയിൽ അതിശൈത്യകാലമാണ്. കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ ദാൽ തടാകമടക്കം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം