
ദില്ലി: ദില്ലി സർക്കാറിന് കീഴിലെ എല്ലാ ഓഫീസുകളിലും ബി ആർ അംബേദ്കറിന്റെയും (BR Ambedkar) ഭഗത് സിംഗിന്റെയും ( Bhagat Singh) ചിത്രങ്ങൾ സ്ഥാപിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ (Delhi CM Arvind Kejriwal) പ്രഖ്യാപനം. സർക്കാർ ഓഫീസുകളിലുള്ള മുൻ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. റിപ്ലബ്ലിക് ദിനതലേന്നാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അംബേദ്കറും ഭഗത് സിംഗുമാണ് തന്നെ ഏറെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങളെന്ന് കെജ്രിവാൾ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് അംബേദ്ക്കർ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കിയത്. രാജ്യത്തിന് വേണ്ടി വലിയ സ്വപ്നങ്ങൾ കാണുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും നമ്മൾ പഠിക്കേണ്ട ഒരു കാര്യം. നമ്മുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ബി ആർ അംബേദ്കറിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടണം. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ദില്ലി സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 7 വർഷങ്ങൾക്കിടെ വിപ്ലവം കൊണ്ടുവരാൻ ദില്ലി സർക്കാരിന് സാധിച്ചുവെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam