Latest Videos

ബിജെപി നേതാവ് ഷാനവാസ്‌ ഹുസൈനെതിരായ ബലാത്സംഗ കേസ്:എഫ്‌ഐആർ രജിസ്റ്റർ ചെയ്യാന്‍ വിമുഖതയെന്തിന്? പൊലീസിനോട് കോടതി

By Web TeamFirst Published Aug 18, 2022, 2:46 PM IST
Highlights

എഫ്ഐആര്‍ തയ്യാറാക്കാൻ വൈകിയതിന് പൊലീസിനെ വിമർശിക്കുകയും ചെയ്തു. 2018ലാണ് ഷാനവാസ് ഹുസൈനെതിരെ യുവതി പരാതി നൽകിയത്.

ദില്ലി: പീഡനക്കേസിൽ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതിയുടെ നിർദേശം. ദില്ലി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാട്ടുന്നതായും ഹൈക്കോടതി വിമർശിച്ചു. കേസന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് മൂന്ന് മാസത്തെ സമയം അനുവദിച്ചു. കേസിൽ പൊലീസ് പല കാര്യങ്ങളും വിശദീകരിക്കേണ്ടി വരുമെന്ന് കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് ആശ മേനോൻ അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്.  2018 ലാണ് ഷാനവാസ് ഹുസൈനെതിരെ യുവതി പരാതി നൽകിയത്. അതിനിടെ ഹൈക്കോടതി ഉത്തരവിനെതിരെ ഷാനവാസ് ഹുസൈൻ സുപ്രീം കോടതിയെ സമീപിച്ചു.

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം , പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. നാഗനൃത്തം ചെയ്ത  സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് പൊലീസുകാര്‍ക്ക് എതിരെ നടപടിയുണ്ടായത്.

പില്‍ബിത്തിലെ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറം കോണ്‍സ്റ്റബിളും നടത്തിയ നാഗനൃത്തമാണ് ഒടുവില്‍ നടപടിയില്‍ കലാശിച്ചത്. സ്വാതന്ത്രദിനത്തില്‍ യൂണിഫോമിട്ട് നടത്തിയ നൃത്തം വൈറലാവുകയും പിന്നാലെ ച‍ർച്ചയാവുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ മുൻപില്‍ മറ്റ് പൊലീസ് ഉദ്യോസ്ഥരെ കാഴ്ചക്കാരാക്കിയായിരുന്നു ഇരുവരുടെയും പ്രകടനം.

വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം തമാശയായാണ് കണ്ടെതെങ്കില്‍ മറ്റ്ചിലർ അനുചിതമാണെന്ന വിമർശനവും ഉയര്‍ത്തിയിരുന്നു. എന്തായാലും യൂണിഫോമില്‍ നടത്തിയ നൃത്തം  പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടിയുണ്ടായത്.

click me!