വിമാനങ്ങളില്‍ വിലക്ക്: കുനാല്‍ കമ്രയുടെ പരാതി തള്ളി, ഇത്തരം സ്വഭാവം അംഗീകരിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

By Web TeamFirst Published Mar 20, 2020, 5:15 PM IST
Highlights

 ഇത്തരം സ്വഭാവം അംഗീകരിക്കാനാകില്ലെന്നാണ് പരാതി തളളിയ ദില്ലി ഹൈക്കോാടതി നിരീക്ഷിച്ചത്...
 

ദില്ലി: ഇന്ത്യന്‍ വിമാനങ്ങളില്‍  യാത്ര ചെയ്യുന്നതില്‍ നിന്ന് തന്നെ വിലക്കിയ നടപടിയെ ചോദ്യം ചെയ്ത് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര നല്‍കിയ പരാതി ദില്ലി ഹൈക്കോടതി തള്ളി. അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് അപമാനിച്ചുവെന്ന് ആരോപിച്ച എയര്‍ ഇന്ത്യയും ഇന്റിഗോയുമടക്കമുള്‌ല അഞ്ച് വിമാനക്കമ്പനികള്‍ കുനാല്‍ കമ്രയെ വിലക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം സ്വഭാവം അംഗീകരിക്കാനാകില്ലെന്നാണ് പരാതി തളളിയ കോടതി നിരീക്ഷിച്ചത്. 

വിമാനത്തിനുള്ളില്‍ യാത്ര ചെയ്യുന്നവരെ മോസം പെരുമാറ്റത്തിലൂടെ ശല്യം ചെയ്യുന്നത് അവരുടെ സുരക്ഷയെ ബാധിക്കും. അത് അംഗീകരിക്കാനാകില്ല, സമാനമായ നിരോധനം മറ്റ് കമ്പനികളും കമ്രയ്‌ക്കെതിരെ ഏര്‍്‌പ്പെടുത്തണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. 

എന്നാല്‍ സിനിമാ സാമൂഹിക രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്റിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ പറക്കില്ലെന്ന് സംവിധാകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് വ്യക്തമാക്കിയിരുന്നു. അതേസമയം കുനാല്‍ കമ്രയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സൗകര്യം നല്‍കി വിസ്താര എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു. 

click me!