ദില്ലിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Apr 8, 2020, 10:18 AM IST
Highlights

ദില്ലിയിൽ ഇതുവരെ 26 ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 

ദില്ലി: ദില്ലിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി. നേരത്തെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ  ഒൻപത് മലയാളി നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയിൽ ഇതുവരെ 26 ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 

അതേ സമയം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാർക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു. അതേ സമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. പുതിയ കണക്കുകളനുസരിച്ച് രോഗബാധിതരുടെ എണ്ണം 5194 ആയി.  401 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. എന്നാൽ മരണസംഖ്യ 149 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 773 പുതിയ കേസുകള 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

click me!