
ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടരുകയാണ്.
ദില്ലിയിൽ ആംആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വർഷത്തെ ദുർഭരണത്തിൽ നിന്ന് ദില്ലി നഗരസഭ മോചിതമായെന്ന് എഎപി എംഎൽഎ ദിലീപ് പാഢ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ജനങ്ങളുടെ ഫലമാണിത്. ദില്ലി മുനിസിപ്പൽ കോർപറേഷനില്‍ എ എ പി തന്നെ ഭരിക്കുമെന്നും ദിലീപ് പാഢ്യ പറഞ്ഞു.
15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു. എന്നാൽ 171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് തിരിച്ച് പിടിച്ചു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ആം ആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 134 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 103 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു.
Also Read: ദില്ലി മുൻസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി, ആപ്പിനെ തുണച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam