ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

Published : Oct 03, 2023, 09:46 AM ISTUpdated : Oct 03, 2023, 09:49 AM IST
 ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

Synopsis

എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.

ദില്ലി : ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ദില്ലി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 

കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം നേതാവ് എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണം, ഇഡി നോട്ടീസ്

 


 

PREV
Read more Articles on
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി