സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച സംഭവം; ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിൽനിന്ന് നീക്കി

Published : Jul 23, 2026, 10:55 AM IST
Delhi Police Attack

Synopsis

സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിൽനിന്ന് നീക്കി. ദില്ലി പൊലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ആണ് ജന്തർ മന്തറിലെ ഡ്യൂട്ടികളിൽനിന്ന് നീക്കിയത്. ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാകേത് ഗോഖലെ പൊലീസിനെ സമീപിച്ചു.

ദില്ലി: കോക്റോച്ച് ജനത പാർട്ടി (സിജെപി) പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്. ഉദ്യോഗസ്ഥനെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എംപി സാകേത് ഗോഖലെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിമർശനം ഉയർന്നിരുന്നു.

അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണെമന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാകേത് ഗോഖലെ എക്സിലൂടെ അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരായ ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കവെ, ഇതുവരെ ആരും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് താൻ പരാതി നൽകിയതെന്ന് സാകേത് ഗോഖലെ വ്യക്തമാക്കി. ബിഎൻഎസ് സെക്ഷൻ 74, 115, 131, 198 തുടങ്ങിയ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് സാകേത് ഗോഖലെയുടെ ആവശ്യം.

അതേസമയം ജന്തർ മന്തറിൽ ബുധനാഴ്ച രാത്രിയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ എസിപിമാരടക്കം ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മേഖലയിൽ ഇൻ്റർനെറ്റ് ജാമറുകളടക്കം എത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യോമസുരക്ഷയിൽ ഇന്ത്യക്ക് വൻ കുതിച്ചുചാട്ടം: ഡിആർഡിഒ വികസിപ്പിച്ച കുശ മിസൈൽ പരീക്ഷണം വിജയം
ദില്ലിയിൽ നാടകീയ രം​ഗങ്ങൾ; ഒറ്റക്കെട്ടായി പ്രതിപക്ഷം, ബിർള ഹൗസിന് മുന്നിൽ രാഹുൽ ധർണ്ണയിരിക്കും, ബസ് തടഞ്ഞ് പൊലീസ്