ദില്ലിയിൽ നാടകീയ രം​ഗങ്ങൾ; വിവിധയിടങ്ങളിൽ പ്രതിഷേധം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിനെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്

Published : Oct 11, 2026, 03:27 PM ISTUpdated : Oct 11, 2026, 03:32 PM IST
sajin custody

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാവുന്നു. കൊണാട്ട്പ്ലേസിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയാണ്

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാവുന്നു. കൊണാട്ട്പ്ലേസിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.

അതേസമയം, സമരത്തിനായി തെരുവിലിറങ്ങിയ സിജെപി, ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൊണാട്ട് പ്ലേസിൽ സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് സമരത്തിനിടെ പരിക്ക് പറ്റി. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധിച്ച ജോണ്‍ ബ്രിട്ടാസ് എംപിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. വഴിയിൽ ഇറക്കിവിടുകയായിരുന്നു. പൊലീസ് വാഹനത്തിൽ വെച്ച് മർദ്ദനമേറ്റതായി ബ്രിട്ടാസ് പ്രതികരിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമമുണ്ടായി.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നാളെ മുതല്‍ വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം. സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനാകും ഇനിയുള്ള പ്രതിപക്ഷ ശ്രമം. സിജെപിക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി.

അകാശവാണി ഭവന്‍ വളപ്പിലെ മിന്നല്‍ സമരം, ലഞ്ച് മീറ്റിംഗുകള്‍ക്ക് ശേഷം ജന്തര്‍മന്തറിലേക്ക് നടത്തിയ പ്രതിഷേധവും, രാജ് ഘട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം, രാഷ്ട്രപതിക്ക് നിവേദനം. ശേഷം അടുത്ത ഘട്ടം സമരത്തിലേക്ക് ഇന്ത്യ സഖ്യം കടക്കുകയാണ്. നാളെ ഉച്ചക്ക് ഒരു മണിക്കാണ് യോഗം. ലഞ്ച് മീറ്റിംഗികാനാണ് സാധ്യത. തുടര്‍ന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനും നല്‍കിയതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് നീക്കം. അനുമതി കിട്ടുമയോന്നതില്‍ വ്യക്തതയില്ല. എങ്കിലും നഗരം സ്തംഭിപ്പിച്ച് പ്രതിഷേധിക്കും. രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഗ്യാനേഷ് കുമാര്‍ രാജി വച്ചേ പിന്നോട്ടുള്ളൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മല്ലികാർജുൻ ഖർഗെ; 'പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് മോദിയും ഷായും'
മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു‌, അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യം; സിജെപി നേതാക്കൾ