ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

Published : Oct 16, 2026, 10:43 AM IST
Cockroach Effigy Burn Delhi

Synopsis

രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമാകുന്നതിനിടെ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാംലീല മൈതാനത്ത് പാറ്റയുടെ കോലവും കത്തിക്കും. രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും കത്തിക്കുന്നത്.

ദില്ലി: ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം. ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് കമ്മിറ്റി പ്രസിഡന്റും മോഡൽ ടൗൺ എംഎൽഎയുമായ അശോക് ഗോയൽ ദേവരഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

രാജ്യമെമ്പാടും വലിയ ആവേശത്തോടെയാണ് വിജയദശമി ആഘോഷിക്കുന്നതെന്നും തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അശോക് ഗോയൽ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ രാവണന്റെയും മേഘനാദന്റെയും കുംഭകർണന്റെയും കോലങ്ങൾ കത്തിക്കാറുണ്ട്. അവസാനം സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ തങ്ങൾ കത്തിച്ചിട്ടുണ്ട്. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായി ഒരു പാറ്റയുടെ രൂപം കത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. വീട്, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്നിടങ്ങളിൽ നിന്നും മാലിന്യം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തവണ മാലിന്യത്തെ പ്രതിനിധീകരിച്ച് പാറ്റയുടെ ആകൃതിയിലുള്ള കോലം കത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പീതംപുരയിലെ എൻഎസ്പിയിലുള്ള കേശവ് രാംലീല കമ്മിറ്റി ഗ്രൗണ്ടിലാകും കോലം കത്തിക്കുക. സിജെപി ദില്ലിയിൽ നടത്തുന്ന തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെയാണ് രാംലീല കമ്മിറ്റിയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് വൈകുന്നേരം കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 'ലഹ്‌രാ ദോ തിരംഗ' എന്ന പേരിൽ തിരംഗ റാലി നടത്തും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസിലും പരിസരത്തും വൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ സിജെപി പ്രവർത്തകയെ മർദിച്ചു'; ആരോപണവുമായി അഭിജീത് ദീപ്കെ
ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി; തന്നെയും മക്കളെയും അപായപ്പെടുത്തുമോ എന്ന് ആശങ്ക; കണ്ണീരോടെ വീഡിയോ