'പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ല', ദില്ലി കലാപത്തിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published : Nov 06, 2025, 06:11 AM IST
Umar Khalid latest news

Synopsis

കഴിഞ്ഞ തവണ കേസിൽ പ്രോസിക്യൂഷൻ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തിൽ തന്നെ ഉൾപ്പെടുത്താനാവില്ലെന്ന് ഉമർ ഖാലിദ് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ലെന്നാണ് വാദം

ദില്ലി: ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. കഴിഞ്ഞ തവണ കേസിൽ പ്രോസിക്യൂഷൻ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തിൽ തന്നെ ഉൾപ്പെടുത്താനാവില്ലെന്ന് ഉമർ ഖാലിദ് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ലെന്ന് ഉമർ ഖാലിദിന്‍റെ അഭിഭാഷകനായ സിദ്ധാർഥ് അഗർവാൾ ചൂണ്ടികാട്ടി. ഫോട്ടോയിൽ വ്യക്തത കുറവാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത പറഞ്ഞത്. ഷിഫാ ഉർ റഹ്‌മാന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദാണ് ഹാജരായത്. ഒരുതെളിവും ഇല്ലാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും വിചാരണ ഇല്ലാതെ 5 വർഷവും 7 മാസവുമായി ജയിലിലാണെന്നും വാദിച്ചു. പ്രതികളുടെ വാദം പൂർത്തിയായാൽ ഇന്ന് ദില്ലി പൊലീസിന്റെ വാദവും നടക്കും.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി