
ദില്ലി : ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ. ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.
വിവരമറിഞ്ഞയുടൻ ഡൽഹി പോലീസ്, ഫയർ സർവീസ്, ബോംബ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെയുണ്ടായ സമാനമായ ഭീഷണികൾ വ്യാജമായിരുന്നതിനാൽ, ഇതും ഒരു വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam