
ദില്ലി: കൂട്ടുകാരിക്കൊപ്പം ഭക്ഷണം വാങ്ങാനായി എത്തിയ 15കാരിയെ വെടിവച്ച് കൊലപ്പെടുത്തി 20കാരൻ. 15കാരിയുടെ ആണ് സുഹൃത്തായ 20 കാരനാണ് വെടിയുതിർത്തത്. തിരക്കേറിയ മാർക്കറ്റിൽ നിരവധിപ്പേർ നോക്കി നിൽക്കെയായിരുന്നു കൊലപാതകം. ദില്ലി ജഹാംഗിർപുരിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. യുവാവ് നാല് റൗണ്ടാണ് പെൺകുട്ടിക്ക് നേരെ വെടിവച്ചത്.
സുംഭൂൽ എന്ന 15കാരിയാണ് തിരക്കേറിയ മാർക്കറ്റിൽ ആൺ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.10ഓടെയായിരുന്നു വെടിവയ്പ് നടന്നത്. സുഹൃത്തിനൊപ്പമാണ് 20 കാരൻ മാർക്കറ്റിലെത്തിയത്. ജഹാംഗിർപുരിയിലെ ഡി ബ്ലോക്കിലെ ക്ലിനിക്കിന് മുന്നിൽ വച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയെ ഉടനേ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിൽ അക്രമിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ജഹാംഗിർപുരി സ്വദേശിയാണ് വെടിയുതിർത്ത ആര്യൻ എന്ന ഇരുപതുകാരൻ. തൊട്ടടുത്ത് എത്തിയാണ് ആര്യൻ 15കാരിയെ വെടിവച്ചത്. പോസ്റ്റ്മോർട്ടത്തിനായി 15കാരിയുടെ മൃതദേഹം മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രകോപന കാരണവും ഇനിയും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam