10,000 കോടിയുടെ നഷ്ടം; നവംബർ ഒന്നിലെ റാലി മാറ്റണം, വീണ്ടും ആവശ്യവുമായി വ്യാപാരിസംഘടന; രാഹുൽ​ഗാന്ധിക്കും ഖർ​ഗെയ്ക്കും കത്തയച്ചു

Published : Oct 27, 2026, 01:10 PM IST
rahul gandhi november 1 delhi rally

Synopsis

ഉത്സവസീസണായതിനാൽ നവംബർ ഒന്നിലെ റാലി നവംബർ പത്തിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരിസംഘടനയുടെ അഭ്യർഥന. അല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം മറ്റേതെങ്കിലും വേദി കണ്ടെത്തി അവിടെ റാലി സംഘടിപ്പിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ​ഗോയൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലി മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വ്യാപാരിസംഘടന. വ്യാപാരനഷ്ടവും ​ഗതാ​ഗതക്കുരുക്കും കണക്കിലെടുത്ത് റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി(സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് കത്ത് നൽകി. രാഹുൽ ​ഗാന്ധിക്ക് പുറമേ കോൺ​ഗ്രസ് അധ്യക്ഷനും കത്ത് അയച്ചിട്ടുണ്ട്.

ഉത്സവസീസണായതിനാൽ നവംബർ ഒന്നിലെ റാലി നവംബർ പത്തിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരിസംഘടനയുടെ അഭ്യർഥന. അല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം മറ്റേതെങ്കിലും വേദി കണ്ടെത്തി അവിടെ റാലി സംഘടിപ്പിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ​ഗോയൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാംലീല മൈതാനിക്ക് പകരം ബുറാരിഗ്രൗണ്ടിലോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലോ റാലി നടത്തണമെന്നും കത്തിൽ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന റാലിയിൽ ഏകദേശം 10 ലക്ഷം പേർ അണിനിരക്കുമെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. എന്നാൽ, നവംബർ ഒന്നിലെ റാലി ഈ മേഖലയിലെ മൊത്ത,ചില്ലറ വ്യാപാരസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം. ഉത്സവകാലമായതിനാൽ വലിയതോതിൽ കച്ചവടം പ്രതീക്ഷിക്കുന്ന സമയമാണെന്നും റാലി കാരണം ഏകദേശം പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ പറഞ്ഞു.

റാലി നടക്കുന്നതിനാൽ ഒക്ടോബർ 31നും നവംബർ ഒന്നിനും മേഖലയിലെ റോഡുകളെല്ലാം പൊലീസ് അടയ്ക്കും. ഇതുകാരണം ഒരാൾപോലും കടകളിലേക്ക് എത്തില്ല. ഇത് വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ വ്യാപാരികളെ തങ്ങൾക്ക് ഇഷ്ടമാണെന്നും അവരുടെ വാക്കുകൾ തങ്ങൾ കേൾക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. സർക്കാർ മെട്രോകളും റോഡുകളും അടച്ച് രാജ്യതലസ്ഥാനത്തെ ലോക്ഡൗണിലാക്കി. വോട്ടുകൾ കവർന്നെടുക്കുമ്പോൾ നിങ്ങളുടെ കടകളും സമ്പാദ്യവും നിങ്ങളുടെ കുട്ടികളുടെ ഭാവിയും ഉൾപ്പെടെ ഇവിടെ ഒന്നും സുരക്ഷിതമല്ല. നാലാംപ്രതിയായ ​ഗ്യാനേഷ്കുമാറിനെ പുറത്താക്കാൻ നിങ്ങൾ മോദിയോട് ആവശ്യപ്പെടൂ. അങ്ങനെയാണെങ്കിൽ 30 സെക്കൻഡുകൾക്കുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു.

​മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും എസ്ഐആർ ക്രമക്കേടുകളും ഉന്നയിച്ചാണ് നവംബർ ഒന്നിന് ഡൽഹിയിൽ മഹാറാലിക്ക് ആ​ഹ്വാനംചെയ്തിരിക്കുന്നത്. വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്നതാണ് റാലിയുടെ മുദ്രാവാക്യം. കോൺ​ഗ്രസ് ഉൾപ്പെടെ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ റാലിയിൽ പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അർണബ്' ചുഴലിക്കാറ്റ് കര തൊട്ടത് 125 കി.മീ. വേഗത്തില്‍; ആന്ധ്രയിലും ഒഡീഷയിലും അതിശക്തമായ കാറ്റും കനത്ത മഴയും, 72 ട്രെയിനുകൾ റദ്ദാക്കി
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി