
കൊവിഡ് വ്യാപനം അതിരൂക്ഷമായ ദില്ലിയില്‍ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലയിലേക്കെത്തിയ മധ്യവയസ്കയുടെ പ്രതികരണം വൈറലാവുന്നു. ദില്ലിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് മധ്യവയസ്കയായ സ്ത്രീ മദ്യ വാങ്ങാനെത്തിയത്. പുരുഷന്മാര്‍ നിരന്നു നില്‍ക്കുന്ന നീണ്ട ക്യൂവിലെത്തിയ വനിതയോട് എഎന്‍ഐ റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
35 വര്‍ഷമായി മദ്യപിക്കാറുണ്ട്. ഒരു വാക്സിനും ഒരു പെഗ് മദ്യത്തിന് തുല്യമാകില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഒരു മരുന്നിന്‍റേയും ആവശ്യം തനിക്ക് വന്നിട്ടില്ല. വൈറസിനെ ചെറുക്കാന്‍ കുത്തിവയ്പ്പിന് കഴിയില്ല. മറിച്ച് ദിവസം തോറും ഒരു പെഗ് മദ്യം കഴിക്കുക. മദ്യത്തിലുള്ള ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്ന വൈറസുകളെ തുരത്തും. സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുറച്ച് ദിവസത്തേക്കുള്ള മദ്യം വാങ്ങാനാണ് ഇവര്‍ മദ്യശാലയിലെത്തിയത്. സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ ഏറ്റവും തിരക്ക് അനുഭവപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു മദ്യശാലകള്‍. എഎന്‍ഐ പങ്കുവച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലാണ്. നിരവധിപ്പേരാണ് വീഡിയോയിലെ മധ്യവയസ്ക ആരാണെന്ന് തിരയുന്നത്.
അമിതമായ മദ്യപാനം ശരീരത്തിന് അനാരോഗ്യകരം. മദ്യം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിയ്ക്കുന്നതിനാല്‍ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിയ്ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam