
ലഖ്‌നൗ: വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം മാത്രം. കിട്ടിയ സ്ത്രീധനം തികയുന്നില്ല. സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ട് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് എച്ച്ഐവി കുത്തിവച്ചുവെന്ന പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിര കേസ് എടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ ശരൺപൂരിലെ കോടതി.
ഹരിദ്വാറിലെ ഭർതൃ വീട്ടിൽ വച്ച് കഴിഞ്ഞ വർഷമാണ് അതിക്രൂരമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പിതാവിന്റെ പരാതിയ 2023 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് എന്ന യുവാവിനാണ് യുവതിയെ വിവാഹം ചെയ്ത് നൽകിയത്. 45 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നതെന്നാണ് യുവതിയുടെ പിതാവ് കോടതിയിൽ വിശദമാക്കിയത്.
കാറും 15 ലക്ഷം രൂപയാണ് വരന് വിവാഹ വേളയിൽ സമ്മാനമായി നൽകിയത്. എന്നാൽ അധികമായി 10 ലക്ഷം രൂപയും വലിയ കാറും വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. 2023 മാർച്ച് 25ന് ഭർതൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ വീടിന് പുറത്താക്കി. മൂന്ന് മാസത്തോളം പിന്നീട് സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിന്നീട് വീട്ടുകാർ ഇടപെട്ട് യുവതിയെ തിരികെ ഭർതൃവീട്ടിൽ വിടുകയായിരുന്നു. എന്നാൽ 2024 മെയ് മാസത്തിൽ ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി ബാധിതർ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച് നിർബന്ധിച്ച് ഇൻജക്ഷൻ കുത്തിവച്ചു.
പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവതി പരിശോധിച്ചപ്പോഴാണ് എച്ച്ഐവി ബാധിതയാണെന്ന് വ്യക്തമായത്. അതേസമയം യുവതിയുട ഭർത്താവിന് എച്ച്ഐവി നെഗറ്റീവും ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്. യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam