ധര്‍മസ്ഥല കേസിലെ മാധ്യമവിലക്ക്; 'വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്‍റെ കോളേജിൽ', കോടതിയിൽ നിന്ന് കേസ് മാറ്റാൻ അപേക്ഷ

Published : Aug 04, 2025, 09:18 AM IST
dharmasthala

Synopsis

കോടതിയിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നൽകി. ഇതിനിടെ സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലങ്ങള്‍  പരിശോധന നടത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിക്കണമെന്നും ആവശ്യം

ബെംഗളൂരു: ധര്‍മസ്ഥലയിൽ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യവിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്‍റെ കോളേജിലെന്ന് വിവരം. വിധി പറഞ്ഞ ബെംഗളുരു കോടതി ജഡ്‍ജിയായ ജഡ്ജിയായ ബി. വിജയ് കുമാർ റായ് പഠിച്ചത് ധർമസ്ഥല ട്രസ്റ്റിന് കീഴിലുള്ള മംഗളൂരുവിലെ എസ്‍ഡിഎം ലോ കോളേജിലാണെന്നും ഈ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നൽകി. 

ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന നിയമവിദ്യാഭ്യാസസ്ഥാപനമാണ് എസ്‍ഡിഎം ലോ കോളേജ്. ബെംഗളുരു അഡീ. സിറ്റി സിവിൽ സെഷൻസ് കോടതി 10-ലെ ജഡ്ജിയാണ് വിജയ് കുമാർ റായ്. 2004-ൽ വിജയ് കുമാർ റായ് പി പി ഹെഗ്ഡെയെന്ന അഭിഭാഷകന്‍റെ ജൂനിയറായിരുന്നു. ധർമസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നത് ഈ അഭിഭാഷകന്‍റെ സ്ഥാപനമാണ്. 

ധർമസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി എണ്ണായിരത്തോളം വാർത്താ ലിങ്കുകൾ പിൻവലിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂല വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തിരുന്നു.

സാക്ഷി ചൂണ്ടിക്കാണിച്ച സ്പോട്ടുകൾ പരിശോധന നടത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. പരമാവധി 15 മീറ്റർ ആഴത്തിലുള്ള വസ്തുക്കളെക്കുറിച്ച് ഏകദേശ സിഗ്നലുകൾ ജിപിആറിൽ ലഭിക്കും. ഉയർന്ന ഫ്രീക്വൻസിയിൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യം ലഭിക്കും. എന്നാൽ, ഉയർന്ന ഫ്രീക്വൻസിയിൽ പരമാവധി ഒരു മീറ്റർ ആഴത്തിലേ പരിശോധിക്കാനാകു. ധ‍ർമസ്ഥലയിലെ കാട്ടിലെ ദുഷ്കരമായ ഭൂമിയിൽ ജിപിആറുകൾ കാര്യക്ഷമമായേക്കില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്
പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?