
തെലങ്കാന: ധർമസ്ഥലയിലെ ബംഗ്ലെഗുഡെ വനമേഖലയിൽ നിന്ന് രണ്ടുദിവസത്തെ തെരച്ചിലിൽ കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേത് എന്ന് സൂചന. പ്രാഥമിക പരിശോധന ഇത് സ്ഥിരീകരിക്കുന്നതായി എസ്ഐടിക്ക് ഒപ്പമുള്ള ഡോക്ടർ വ്യക്തമാക്കി. ഇതിൽ ഒരു തലയോട്ടി 7 വർഷം മുമ്പ് കുടകിൽ നിന്ന് കാണാതായ ആളുടേതാണ് എന്നാണ് നിഗമനം. തിരിച്ചറിയൽ കാർഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേത് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തലയോട്ടിയും അസ്ഥികളും എഫ്എസ്എൽ പരിശോധനയ്ക്ക് അയക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇതിനിടെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടിയുടെ വീട്ടിൽ എസ്.ഐ.ടി നോട്ടീസ് പതിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത തോക്കുകളുടെ ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് പഠിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam